ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസയ്ക്കായുളള അനുമതി യുഎഇ സ്വീകരിച്ചുതുടങ്ങും, അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസയ്ക്കായുളള അനുമതി യുഎഇ സ്വീകരിച്ചുതുടങ്ങും, അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഓഗസ്റ്റ് മുപ്പതു മുതല്‍ വേള്‍ഡ് ഹെല്‍ത്ത് ഓർഗനൈസേഷന്‍ അംഗീകരിച്ച ഏതെങ്കിലും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത ഏത് രാജ്യക്കാർക്കും ടൂറിസ്റ്റ് വിസ നൽകി തുടങ്ങാൻ യുഎഇ തീരുമാനിച്ചു. യുഎഇ ലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള പി സി ആർ പരിശോധന, അപേക്ഷ തുടങ്ങിയവ ഉൾപ്പടെയുള്ള നിബന്ധനകൾ അതേപടി തുടരും !!

1. ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസയ്ക്കായുളള അനുമതി യുഎഇ സ്വീകരിച്ചുതുടങ്ങും.
2. വേള്‍ഡ് ഹെല്‍ത്ത് ഓർഗനൈസേഷന്‍ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് വരുന്നതിന് അനുമതിയുണ്ട്
3. നേരത്തെ യാത്ര നിയന്ത്രണമുണ്ടായിരുന്ന ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർക്കും ടൂറിസ്റ്റ് വിസയെടുത്ത് വരുന്നതിന് തടസ്സമില്ല
4. ടൂറിസ്റ്റ് വിസയിലെത്തുന്നവർ യുഎഇയിലെ വിമാനത്താവളത്തിലെത്തിയാല്‍ റാപ്പിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം
5. വാക്സിനെടുക്കാത്തവർക്കായി നേരത്തെ നിലനിന്നിരുന്ന മാനദണ്ഡങ്ങളെല്ലാം തുടരും അതായത് തല്‍ക്കാലം വാക്സിനെടുക്കാത്തവ‍ർക്ക് പ്രവേശനമില്ല
6. വാക്സിനെടുത്തവ‍ർ ഐസിഐ മുഖേനയോ അല്‍ ഹോസന്‍ ആപ്പ് മുഖേനയോ രജിസ്ട്രർ ചെയ്താല്‍ വാക്സിന്‍ സ‍ർട്ടഫിക്കറ്റുകള്‍ക്കള്‍ ലഭിക്കും, ഇതോടെ രാജ്യത്ത് വാക്സിനെടുത്ത താമസക്കാർക്കുളള ആനുകൂല്യങ്ങള്‍ ലഭിക്കും.

മോഡേണ, ഫൈസർ-ബയോടെക്, ജാൻസൻ(ജോൺസൺ ആൻഡ്​ ജോൺസൺ), ഓക്​സ്​ഫഡ്/ആസ്ട്രാസെനക്ക, കോവിഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രാസെനക്ക ഫോർമുലേഷൻ), സിനോഫാം, സിനോവാക്​സിന്‍റെ കൊറോണവാക് എന്നിവയാണ്​ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്​സിനുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.