ഡി.സി.സി പുനസംഘടന: ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം തള്ളി വി.ഡി സതീശന്‍

ഡി.സി.സി പുനസംഘടന: ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം തള്ളി വി.ഡി സതീശന്‍

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം തള്ളി വി.ഡി. സതീശന്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.

താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ സാധിക്കില്ല. താഴെ തട്ടില്‍ ഉള്ളവരുടെ വരെ അഭിപ്രായങ്ങള്‍ തേടി. ഇതുവരെ ഇത്തരത്തില്‍ ഒരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഡി.സി.സി ലിസ്റ്റില്‍ ആരും പെട്ടി തൂക്കികള്‍ അല്ല. ഇപ്പോഴത്തെ 14 പേരില്‍ ആരാണ് പെട്ടി തൂക്കികളെന്ന് വിശദീകരിക്കണമെന്നും വി.ഡി സതീശന്‍ അവധ്യപ്പെട്ടു. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ വിമര്‍ശനം നടത്താന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കെ.പി അനില്‍ കുമാറിന്റെ വിമര്‍ശനം കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കെ.പി.സി.സി പുനസംഘടനയില്‍ വനിതകള്‍ക്ക് മികച്ച പരിഗണന നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക. മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡി.സി.സി പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യു.ഡി.എഫി.നെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.