45,083 പേര്‍ക്ക് കൂടി കോവിഡ്: രാജ്യത്ത് പ്രതിദിന കണക്കില്‍ നേരിയ കുറവ്

45,083 പേര്‍ക്ക് കൂടി കോവിഡ്: രാജ്യത്ത് പ്രതിദിന കണക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കണക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 460 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം 46,759 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35,840 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,68,558 സജീവകേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 17,55,327 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73.85 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ 63 കോടി (63,09,17,927) ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.