നിയന്ത്രണം ശക്തമാക്കും; സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ

നിയന്ത്രണം ശക്തമാക്കും; സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും.

അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ഇന്ന് മുതൽ ലോക്‌ഡൗണുണ്ടാകും. എന്നാൽ നേരത്തേ ഇത് എട്ടായിരുന്നു. 

കെ.എസ്.ആർ.ടി.സി ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.

അവശ്യസർവീസുകൾ, രോഗികളുമായി ആശുപത്രിയിൽ പോകുന്നവർ, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രകൾ, അവശ്യസേവന വിഭാഗത്തിലുള്ളവരുടെ യാത്ര, ചരക്ക് വാഹനങ്ങൾ, അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ, രാത്രി 10ന് മുമ്പ് ദിർഘദൂര യാത്ര ആരംഭിച്ചവർ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം. ഇവർ ഒഴികെ മറ്റെല്ലാ യാത്രകൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽനിന്നുള്ള അനുമതി ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.