കോവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി സൗദി അറേബ്യ

കോവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: കോവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബറോടെയായിരിക്കും പ്രതിരോധ വാക്സിന്‍റെ മൂന്നാം ഡോസ് നല്‍കിത്തുടങ്ങുക. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കുമാണ് മൂന്നാം ഡോസ് ആദ്യ ഘട്ടത്തില്‍ നല്‍കുക.

കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് നല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ രോഗം ഭേദമായവരുള്‍പ്പെടെ എല്ലാവരും രണ്ട് ഡോസും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. കൊവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. ഡെല്‍റ്റ പോലുള്ള കൊവിഡിന്‍റെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാന്‍ രണ്ട് ഡോസും സ്വീകരിക്കല്‍ അനിവാര്യമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.