ഓസ്‌ട്രേലിയയില്‍ ട്രക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ ട്രക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു

ടൗണ്‍സ്‌വില്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ സൈനിക വാഹനം മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ടൗണ്‍സ്വില്‍ എന്ന പ്രദേശത്താണു ദാരുണ സംഭവമുണ്ടായത്. ബ്രിസ്ബനില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി യാത്ര ചെയ്ത സൈനികരാണ് അപകടത്തില്‍പെട്ടത്. ഇരുവരും തല്‍ക്ഷണം മരിച്ചു.

സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാരമേറിയ 'മാന്‍ എച്ച്.എക്‌സ് 77' എന്ന മള്‍ട്ടി പര്‍പ്പസ് ട്രക്കിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അപകടത്തെതുടര്‍ന്ന് പോലീസ് ഈ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി.

അപകടത്തെ ദാരുണ സംഭവമെന്നാണ് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ വിശേഷിപ്പിച്ചത്. നമ്മുടെ നാടിനെ സംബന്ധിച്ച് ഇത് വളരെ ദുഖകരമായ വാര്‍ത്തയാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.