ടെഹ്‌റാന്‍: ഇറാനിലെ അഫ്ഗാന്‍, ഇറാഖ് അഭയാര്‍ത്ഥികള്‍ക്ക് 2.3 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കി ജര്‍മ്മനി. യുഎന്‍ ഏജന്‍സിയായ ലോക ഭക്ഷ്യ പദ്ധതിയാണ് ഇക്കാര്യം അറിയിച്ചത്.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ അഫ്ഗാന്‍, ഇറാഖ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നു.
ഇറാനില്‍ പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനും രാജ്യത്തുടനീളമുള്ള 20 സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന അഫ്ഗാന്‍ 31,000 അഭയാര്‍ഥികള്‍ക്ക് ധന സഹായം നല്‍കുന്നതിനും ജര്‍മ്മനി നല്‍കിയ തുക സഹായിക്കുമെന്ന് യുഎന്‍ ഏജന്‍സിയായ ഡബ്ള്യു.എഫ്.പി അറിയിച്ചു.അഞ്ചര ലക്ഷത്തിധികം അഫ്ഗാനികളാണ് ഇത്തവണ അക്രമം മൂലം പലായനം ചെയ്തത്. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ 80 ശതമാനം.വര്‍ഷങ്ങളായി ഇറാനില്‍ അഭയം തേടിയ അഫ്ഗാനികളുടെ എണ്ണം 7.80 ലക്ഷമെന്നാണ് കണക്ക്. ഇറാക്കികള്‍ 20000 വരും.
അഫ്ഗാനിസ്ഥാനില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്ന സേവന പ്രസ്ഥാനങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ 3 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു.അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി, യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി എന്നിവയിലൂടെ ഈ തുക നല്‍കിയ ഈ ഉദാര നടപടിയുടെ പേരില്‍ താലിബാന്റെ സാംസ്‌കാരിക കമ്മീഷനില്‍ നിന്നുള്ള അബ്ദുല്‍ ഖഹര്‍ ബല്‍ഖി അല്‍ ജസീറയുടെ ഷാര്‍ലറ്റ് ബെല്ലിസിനോട് സംസാരിക്കവേ ന്യൂസിലാന്‍ഡിനെ പ്രശംസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.