ഷാർജ റാസല്‍ ഖൈമ യാത്രാക്കാ‍ർ മുന്‍കൂർ രജിസ്ട്രർ ചെയ്യണം

ഷാർജ റാസല്‍ ഖൈമ യാത്രാക്കാ‍ർ മുന്‍കൂർ രജിസ്ട്രർ ചെയ്യണം

ഷാ‍ർജ: ഇന്ത്യയില്‍ നിന്ന് ഷാ‍ർജയിലേക്കും റാസല്‍ഖൈമയിലേക്കും യാത്ര ചെയ്യുന്നവർ ഐസിഎ-ജിഡിആർഎഫ്എ അനുമതി വാങ്ങിയിരിക്കണമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. താമസ വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും,  എംപ്ലോയ്മെന്‍റ് വിസ, ഷോ‍ർട്ട് സ്റ്റെ,ലോംഗ് സ്റ്റെ വിസ,വിസിറ്റ് വിസ, പുതുതായി നല്‍കിയിട്ടുളള താമസ വിസ എന്നിവ ലഭിച്ചവർക്കും ഷാ‍ർജയിലേക്കും റാസല്‍ ഖൈമയിലേക്കും വരാന്‍ അനുമതിയുണ്ട്.

നിർദ്ദേശങ്ങള്‍ ഇങ്ങനെ
1. യാത്രയ്ക്ക് മുന്‍പ് ഐസിഎ-ജിഡിആർഎഫ്എ അനുമതി എടുത്തിരിക്കണം (എല്ലാത്തരം വിസക്കാരും)
2. ദുബായില്‍ നിന്നാണ് വിസ എടുത്തിരിക്കുന്നതെങ്കില്‍ ജിഡിആർഎഫ്എ അനുമതിവേണം
3. മറ്റ് എമിറേറ്റിലെ വിസയാണെങ്കില്‍ ഐസിഎ അനുമതിയാണ് വേണ്ടത്.
4. യുഎഇ താമസവിസ, ടൂറിസ്റ്റ്, ഇ വിസ എല്ലാവരും ഐസിഎയുടെ വെബ്സൈറ്റിലെ രജിസ്ട്രർ അറൈവലില്‍ മുന്‍കൂട്ടി വിവരങ്ങള്‍ നല്കി രജിസ്ട്രർ ചെയ്യണം.
5. വേള്‍ഡ് ഹെല്‍ത്ത് ഓർഗനൈസേഷന്‍ അംഗീകരിച്ച വാക്സിനെടുത്തവരായിരിക്കണൺ
6.വാക്സിനെടുത്ത സർട്ടിഫിക്കറ്റുണ്ടായിരിക്കണം
7. ക്യൂആർ കോഡുളള യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം
8. ഷാ‍ർജയിലേക്കാണെങ്കില്‍ യാത്രയുടെ ആറ് മണിക്കൂർ മുന്‍പേയുളള റാപ്പിഡ് പിസിആറും, റാസല്‍ഖൈമയിലേക്കാണെങ്കില്‍ നാല് മണിക്കൂർ മുന്‍പേയുളള റാപ്പിഡ് പിസിആറും ചെയ്തിരിക്കണം
9. വിമാനത്താവളത്തിലെത്തിയാല്‍ പിസിആർ നടത്തണം
10. അബുദബി-അലൈന്‍ വിസക്കാരാണെങ്കില്‍ നിരീക്ഷണ വാച്ച് ധരിക്കണം. മറ്റുവിസക്കാർക്ക് നിർബന്ധമില്ല.


നേരത്തെ എയർ അറേബ്യയും റാസല്‍ ഖൈമ-ഷാ‍ർജ യാത്രക്കാർക്കുളള നിർദ്ദേശങ്ങള്‍ ഇങ്ങനെ പുതുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.