കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന താലിബാനുമായി നടത്തിയ ചര്‍ച്ചകള്‍ വിഫലമായതോടെ പോരാട്ടം വീണ്ടും കടുത്തു.താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ച ഐതിഹാസിക അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സേന ഇതുവരെ നാല്‍പ്പതില്‍ അധികം താലിബാന്‍ ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപതോളം പേരെ തടവിലാക്കുകയും ചെയ്തു.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത് മുതല്‍ പഞ്ച്ഷീര്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയിരുന്നു. പുറത്താക്കപ്പെട്ട അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ സംഘവും അഫ്ഗാന്‍ പ്രതിരോധ സേനയും സംയുക്തമായാണ് നിലവില്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്.തര്‍ക്കത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ 'വ്യര്‍ത്ഥമായി' പോയെന്ന് ബുധനാഴ്ച പ്രതിരോധ സേനയുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയ താലിബാന്റെ വക്താവ് പറഞ്ഞു.
പഞ്ച്ഷീര്‍ താഴ്‌വരയിലെ ഖവാക്ക് ചുരത്തിന് സമീപം രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ പ്രതിരോധ സേന ആക്രമിക്കുകയായിരുന്നു.യുഎസ് സൈന്യം പിന്മാറി മണിക്കൂറുകള്‍ക്കുള്ളില്‍ പോരാട്ടം കനത്തു തുടങ്ങിയിരുന്നു. പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കുന്ന അഹ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. തങ്ങളുടെ പോരാട്ടം പഞ്ച്ഷീറിന് വേണ്ടി മാത്രമല്ലെന്നും എല്ലാ അഫ്ദഗാന്‍ പൗരന്മാര്‍ക്കും വേണ്ടിയാണെന്നും അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.