കുട്ടിക്കാനം മരിയൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കീഴിൽ പുതിയ ഗ്ലോബൽ ബിസിനസ് പ്ലാറ്റ്ഫോം ആരംഭിച്ചു

കുട്ടിക്കാനം മരിയൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കീഴിൽ പുതിയ ഗ്ലോബൽ ബിസിനസ് പ്ലാറ്റ്ഫോം ആരംഭിച്ചു

ഇടുക്കി: കുട്ടിക്കാനം മരിയൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കീഴിൽ പുതിയ ഗ്ലോബൽ ബിസിനസ് പ്ലാറ്റ്ഫോം ആരംഭിച്ചു. 'മരിയനയിറ്റ്സ് ബിസിനസ് ഫോറം' (എം.ബി.എഫ്) എന്ന പുതിയ ഗ്ലോബൽ ബിസിനസ് പ്ലാറ്റ്ഫോമിന് ഇന്നലെ നടന്ന വേർച്വൽ ചടങ്ങിലുടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. 

വേർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിന്റെ ഉദ്ഘടാനം കോളേജ് പ്രിൻസിപ്പൽ റവ. ഡോ റോയ് എബ്രഹാം നിർവഹിച്ചു. ഈ ഫോറത്തിന് പ്രഥമ അധ്യക്ഷയായി പ്രശസ്ത സംരംഭകയും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ രേഷ്മ ജെറോമിനെ തിരഞ്ഞെടുത്തു.

ബിസിനസ് ഉടമകളും പ്രൊഫഷണലുകളുമായ കുട്ടിക്കാനം മരിയൻ കോളേജിലെ പൂർവ വിദ്യാർഥികൾക്ക് ഒരു കുടക്കീഴിൽ ഒത്തുചേരാനും അവരുടെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിനും പരസ്പരം സഹകരണത്തോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും വളരുവാനും അഭിവൃദ്ധിപ്പെടുവാനുമായി ഒരുക്കുന്ന ഒരു നൂതന നവയുഗ ഫോറമാണ് 'മരിയനയിറ്റ്സ് ബിസിനസ് ഫോറം' എന്ന് ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു പുതുതായി അധികാരമേറ്റ ഭാരവാഹികൾ അറിയിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.