ന്യുഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആര്‍എസ്എസ് അനുബന്ധ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങു വിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് സെപ്റ്റംബര്‍ എട്ടിന് ഭാരതീയ കിസാന്‍ സംഘ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31നുള്ളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.
ഉല്‍പാദനച്ചെലവിന് അനുസൃതമായി താങ്ങുവില തീരുമാനിക്കണമെന്നും പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് ഒരു പുതിയ നിയമം രൂപവല്‍കരിക്കണമെന്നും ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രതീകാത്മക ധര്‍ണ സംഘടിപ്പിക്കാന്‍ ഭാരതീയ കിസാന്‍ സംഘ് ഒരുങ്ങുന്നത്.
നരേന്ദ്രമോഡി സര്‍ക്കാരിന് ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കിയെന്നും എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല സൂചനകളൊന്നും ഇതുവരെ ഇല്ലാത്തതിനാലാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചതെന്നും ഭാരതീയ കിസാന്‍ സംഘ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.