മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവന്‍ എഡി.ജി.പി ശ്രീജിത്തിന്റെ ശുപാ‍ര്‍ശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോ‌ള്‍ കേസ് അന്വേഷിക്കുന്നത്.

എന്നാൽ ഉദ്യോഗസ്ഥര്‍ മരംമുറിയില്‍ പ്രതികളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ, സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്തോ എന്ന് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്റെ അടിസ്ഥത്തിലാണ് പ്രത്യേക ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ ശുപാര്‍ശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.

നിലവില്‍ നാല് സ‍ര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.