ഷെയ്ഖ് മുഹമ്മദ് എക്സ്പോ വേദിയിൽ; വികസനകുതിപ്പിന്‍റെ അഞ്ച് വർഷം അടയാളപ്പെടുത്തി ദുബായ്

ഷെയ്ഖ് മുഹമ്മദ് എക്സ്പോ വേദിയിൽ; വികസനകുതിപ്പിന്‍റെ അഞ്ച് വർഷം അടയാളപ്പെടുത്തി ദുബായ്

ദുബായ് : അഞ്ച് വർഷത്തെ ദുബായുടെ വികസനകുതിപ്പിനെ അടയാളപ്പെടുത്തി ദുബായ് ഭരണാധികാരിയുടെ ഫോട്ടോ. 2016 ല്‍ എക്സ്പോ വേദി കാണുന്ന ഷെയ്ഖ് മുഹമ്മദും, 2021 അതേ സ്ഥലത്ത് എക്സ്പോയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ഷെയ്ഖ് മുഹമ്മദും- ഫോട്ടോ ഒരുമിച്ച് ചേർത്ത് ദുബായുടെ വികസനകുതിപ്പിനെ ഒറ്റ ഫ്രെയിമില്‍ അടയാളപ്പെടുത്തുന്നു.

സ്വപ്നത്തില്‍ നിന്നും യഥാർത്ഥ്യത്തിലേക്ക് ദുബായ് നടന്ന അഞ്ച് വർഷങ്ങളാണ് ചിത്രം പറയുന്നത്. 2016 ല്‍ മരുഭൂമിയല്ലാതെ മറ്റൊന്നും കാണാനില്ലായിരുന്നു നിർദ്ദിഷ്ട എക്സ്പോ ഭൂമിയില്‍. എന്നാല്‍ 2021 സെപ്റ്റംബർ 1 ന്, ആഗോള വ്യാപാര പ്രദർശനമായ എക്സ്പോ ആരംഭിക്കാന്‍ 30 ദിവസം ബാക്കി നില്‍ക്കെ അതേ വേദിയിലെത്തിയ ഷെയ്ഖ് മുഹമ്മദ് 55 മീറ്റർ ഉയരത്തിലുളള ആകാശത്തിലെ പൂന്തോട്ടമെന്നർത്ഥം വരുന്ന ഗാർഡന്‍ ഇന്‍ ദ സ്കൈയിലൂടെ എക്സ്പോയുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതാണ് രണ്ടാമത്തെ ചിത്രം.

വൈസ് പ്രസിഡന്‍റ് ആന്‍റ് പ്രൈം മിനിസ്റ്റർ ചെയർ മാന്‍ ഓഫ് പ്രോട്ടോക്കോള്‍ ഖലീഫ സയ്യീദ് സുലൈമാനാണ് എക്സ്പോ 2020 ദുബായ് സൈറ്റ് 2016 & 2021 എന്ന ക്യാപ്ഷനോടെ ചിത്രം ആദ്യം പങ്കുവച്ചത്. പിന്നീട് ട്വീറ്റിലൂടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ചിത്രം പങ്കുവച്ചു. ഇതിനകം തന്നെ നിരവധി പേരാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.