കുട്ടിയെ പ്രവേശിപ്പിച്ചത് മൂന്ന് ആശുപത്രികളില്‍; ചാത്തമംഗലം അതീവജാഗ്രതയില്‍

കുട്ടിയെ പ്രവേശിപ്പിച്ചത് മൂന്ന് ആശുപത്രികളില്‍; ചാത്തമംഗലം അതീവജാഗ്രതയില്‍

കോഴിക്കോട്: നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് എംഎല്‍എ പി.ടി.എ റഹീം. കോവിഡ് സാഹചര്യം നിലനില്‍ക്കെ നിപ സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും പി.ടി.എ റഹീം വ്യക്തമാക്കി.

കുട്ടിയെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മൂന്നാമതായാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മൂന്ന് ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചവരുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമുണ്ട്. ഇവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. ഇവര്‍ നിരീക്ഷണത്തിലാണെന്നും എംഎല്‍എ വിശദീകരിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയും നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകളും അടച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.