അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 07
ഓര്‍ലീന്‍സിലെ രാജാവായ ക്ലോഡോമിറിന്റെ മകനായി 522 ലായിരുന്നു ക്ലൗഡിന്റെ ജനനം. വിശുദ്ധ ക്ലോട്ടില്‍ഡായുടെ മൂത്ത പുത്രനായിരുന്നു ക്ലൗഡിന്റെ പിതാവായ ക്ലോഡോമിര്‍. ക്ലൗഡിന് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ബുര്‍ഗുണ്ടിയില്‍ വെച്ച് 524 ല്‍ പിതാവ് വധിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അമ്മൂമ്മ ക്ലോട്ടില്‍ഡയാണ് ക്ലൗഡിനേയും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും വളര്‍ത്തിയത്.
എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ചില്‍ഡ്‌ബെര്‍ത്ത,് ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും ക്ലൗഡിന്റെ സഹോദരന്‍മാരായ തെയോബോള്‍ഡിനെയും ഗന്തായിറിനെയും ക്രൂരമായി വധിക്കുകയും ചെയ്തു. പ്രത്യേക ദൈവ നിയോഗത്താല്‍ ക്ലൗഡ് രക്ഷപ്പെടുകയും പിന്നീട് ലോകത്തിന്റെ ഭൗതീകത ഉപേക്ഷിച്ച് ദൈവ സേവനത്തിനായി സ്വയം സമര്‍പ്പിച്ച് ആശ്രമ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അതേ തുടര്‍ന്ന് പാരീസിനു സമീപം സന്യാസ ജീവിതം നയിച്ചു വന്നിരുന്ന വിശുദ്ധ സെവേരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിച്ചു. വിശുദ്ധ സെവേരിനൂസിന്റെ കയ്യില്‍ നിന്നുമാണ് ക്ലൗഡ് സന്യാസ വസ്ത്രം സ്വീകരിക്കുന്നത്.
പിന്നീട് ലോകത്തില്‍ നിന്നും അകന്ന് മാറി ഏകാന്തമായ ജീവിതം നയിക്കണമെന്ന ആഗ്രഹവുമായി അദ്ദേഹം പ്രോവെന്‍സിലേക്ക് പോവുകയും അവിടെ രഹസ്യമായി താമസിക്കുകയും ചെയ്തു. എന്നാല്‍ കാലക്രമേണ ആശ്രമം പൊതുജന ശ്രദ്ധ ആകര്‍ഷിച്ചതോടെ അദ്ദേഹം പാരീസിലേക്ക് മടങ്ങി.
551 ല്‍ പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ പക്കല്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ചു. വിശുദ്ധ ശുശ്രൂഷകളുമായി കുറേക്കാലം അവിത്തെ ദേവാലയത്തില്‍ ചിലവഴിച്ചു. പിന്നീട് പാരീസില്‍ നിന്നും രണ്ട് കാതം അകലെയുള്ള സെന്റ് ക്ലൗഡിലേക്ക് പോവുകയും അവിടെ ഒരാശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഈ ലോകത്തെ ഭൗതീകതയില്‍ തങ്ങളുടെ ആത്മാക്കളെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്ന കുറേ ദൈവഭക്തരായ ആളുകളെ ഒരുമിച്ചു കൂട്ടി ഒരു സന്യാസ സമൂഹമായി അവര്‍ ജീവിച്ചു.
അവിടെ സുപ്പീരിയറായിരുന്ന ക്ലൗഡ് തന്റെ വാക്കുകളാലും ജീവിത മാതൃകയാലും അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്തു. തന്റെ രാജ്യത്തെ മാത്രമല്ല അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പോലും വേണ്ട ഉപദേശങ്ങളും പ്രചോദനവും നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. 560 ല്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ഫ്രാന്‍സിലെ ആദ്യകാല രാജകീയ കുടുംബങ്ങളില്‍ നിന്നും വിശുദ്ധരാക്കപ്പെട്ട രാജകുമാരന്‍മാരില്‍ പ്രഥമനായിരുന്നു വിശുദ്ധ ക്ലൗഡ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഹെക്‌സ്ഹാം ബിഷപ്പായിരുന്ന ആല്‍ മുണ്ട്
2. വെനീസിനു സമീപമുള്ള അനസ്റ്റാസിയൂസ്
3. ഗോളിലെ ബിഷപ്പായിരുന്ന അഗുസ്റ്റാലിസ്
4. കപ്പടോച്യായിലെ എയുപു സിക്കിയൂസ്
5. ബോവേയിസിലെ യൂസ്റ്റെസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.