ജിസിസി: കോവിഡിനെ അതിജീവിച്ച് യുഎഇ ഉള്‍പ്പടെയുളള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് വാക്സിന്‍ വിതരണം കാര്യക്ഷമായി നടത്താന്‍ കഴിഞ്ഞതും വിട്ടുവീഴ്ചകളില്ലാത്ത മുന്‍കരുതല്‍ നടപടികളും കോവിഡ് കേസുകള്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
യുഎഇയില്‍ കഴിഞ്ഞ രണ്ടാഴ്ച യായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായി. മരണ ശരാശരിയും കുറഞ്ഞു. ഇന്ന് 833 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുളളത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1127 ആണ് രോഗമുക്തി നിരക്ക്. 282015 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 726025 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 716231 പേർ രോഗമുക്തി നേടി. 2053 മരണവും റിപ്പോർട്ട് ചെയ്തു.
കുവൈറ്റില്‍ പ്രതിദിന കോവിഡ് രോഗികള്‍ നൂറില്‍ താഴെയായി. ഏറ്റവുമൊടുവില്‍ 83 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 196 ആണ് രോഗമുക്തി നേടിയവർ. രാജ്യത്ത് ആകെ 4,10,496 പേരില്‍ മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ബഹ്റിനിലാകട്ടെ 150 ന് താഴെമാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍.ഏറ്റവുമൊടുവില്‍ 139 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 111 പേർ രോഗമുക്തി നേടി.പരിശോധനകളുടെ അടിസ്ഥാനത്തില്‍ 0 .79 മാത്രമാണ് രോഗബാധിതരാകുന്നവരുടെ ശരാശരി. രണ്ടാഴ്ചത്തെ ശരാശരി 0.59 ശതമാണെന്നതും ആശ്വാസമാണ്. രാജ്യത്ത് ആകെ 10,94,297 പേർ വാക്സിന്‍റെ രണ്ടാം ഡോസെടുത്തുകഴിഞ്ഞു. 2,64,361 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു.
സൗദി അറേബ്യയിലും കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയാണ്. 138 പേരില്‍ മാത്രമാണ് ചൊവ്വാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. 172 പേർ രോഗമുക്തി നേടുകയും ചെയ്തു. 6 മരണവും സ്ഥിരീകരിച്ചു. ഇതുവരെ 3,82,69,862 വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
ഖത്തറിലും 200 ല്‍ താഴെമാത്രമാണ് കോവിഡ് കേസുകള്‍. രാജ്യത്ത് തന്നെയുളള 110 പേരിലും യാത്രചെയ്തെത്തിയ 62 പേരിലും രോഗം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഒരുമരണവും ഖത്തറില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം തന്നെ ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളള യാത്രാ നിയന്ത്രണങ്ങളിലും ഇളവ് നല്കിത്തുടങ്ങിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്കിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.യുഎഇയിലേക്കും കുവൈത്തിലേക്കും സൗദിയിലേക്കും ബഹ്റിനിലേക്കുമുളള ടിക്കറ്റ് നിരക്കില്‍ വർദ്ധനവുണ്ട്. ജോലി നഷ്ടപ്പെട്ടും , യാത്രാ നിയന്ത്രണങ്ങളുളളതിനാല്‍ തിരിച്ച് പോകാനാകാതെയുമിരുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി നല‍്കിക്കൊണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് പ്രവാസി സമൂഹം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.