മാനസ കൊലക്കേസില്‍ പ്രതി രഖിലിന്റെ ഉറ്റ സുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍

മാനസ കൊലക്കേസില്‍ പ്രതി രഖിലിന്റെ ഉറ്റ സുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍

കൊച്ചി: കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവച്ചു കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനാണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി ബീഹാറിലേക്ക് കൊണ്ടുപോയി.

കൊലപാതകം നടത്താന്‍ രഖില്‍ തോക്കുവാങ്ങിയത് ബീഹാറില്‍ നിന്നാണ്. തോക്ക് വാങ്ങാനായി ഇതര സംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും ബീഹാറിലേക്ക് പോയത്. ആദിത്യന്‍ രഖിലിന്റെ ഉറ്റസുഹൃത്തും ഒപ്പം ബിസിനസ് പങ്കാളിയുമാണ്.

രഖിലിന് തോക്ക് വിറ്റ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോഡി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബീഹാറില്‍ നിന്നാണ് ഇവരെ കേരള പൊലീസ് അറസ്റ്റു ചെയ്തത്. സോനു കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിനെ പൊലീസ് പിടികൂടിയത്.

രഖില്‍ ഇവരില്‍ നിന്ന് തോക്ക് വാങ്ങിയത് 35000 രൂപയ്ക്കാണ്. തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് ബീഹാറില്‍ തോക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്.

മാനസയും രഖിലുമായുള്ള ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് കൊലപാതകം നടത്തിയത്. ഇതിനായി മാനസ താമസിച്ച വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് ദിവസങ്ങളോളം പെണ്‍കുട്ടിയെ ഇയാള്‍ നിരീക്ഷിച്ചിരുന്നു.മാനസയെ വെടിവച്ചുകൊന്നശേഷം അതേ തോക്കുപയോഗിച്ച് വെടിവച്ച് രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.