ജര്‍മനിയില്‍ പാര്‍ക്കിലെ ജീവനക്കാരിക്കു നേരേ അഫ്ഗാന്‍ പൗരന്റെ ആക്രമണം

ജര്‍മനിയില്‍ പാര്‍ക്കിലെ ജീവനക്കാരിക്കു നേരേ അഫ്ഗാന്‍ പൗരന്റെ ആക്രമണം

ബെര്‍ലിന്‍: ജര്‍മനിയില്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്ന സ്ത്രീക്കു നേരേ അഫ്ഗാന്‍ പൗരന്റെ കത്തി ആക്രമണം. സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്തതിനാണ് പാര്‍ക്കില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വില്‍മേഴ്‌സ്ഡോര്‍ഫ് പാര്‍ക്കില്‍ ഉദ്യാനപാലകയായി ജോലി ചെയ്ത് വരികയായിരുന്ന 58 വയസുകാരിക്ക് നേരെയാണ് അക്രമി ഓടിയെത്തിയത്. സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്തിരുന്നത് പ്രതിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തില്‍ സ്ത്രീക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്നയാളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 29 വയസുകാരനായ അഫ്ഗാന്‍ യുവാവ് സ്ത്രീയുടെ അടുത്തേക്ക് എത്തുകയും അവരോട് കുറച്ച് സമയം, സംസാരിച്ച് ഇരിക്കുകയുമായിരുന്നു. പെട്ടെന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ഇവരെ തുടര്‍ച്ചയായി കുത്തുകയായിരുന്നു. സ്ത്രീയുടെ കഴുത്തിലാണ് പ്രധാനമായും പരുക്കേറ്റത്.

അതേസമയം, പ്രതിയുടെയോ ഇരയുടെയോ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബര്‍ലിന്‍ ജനറല്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടറിന്റെ ഓഫീസ് അറിയിച്ചു.

പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം തീവ്ര മത പ്രത്യയശാസ്ത്രത്തില്‍നിന്ന് പ്രചോദിതമായിരിക്കാം എന്ന സംശയത്തിലാണ് പ്രോസിക്യൂട്ടര്‍മാരും ക്രിമിനല്‍ പോലീസും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.