കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവില്ല; നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പ്രവാസികള്‍

കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവില്ല; നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പ്രവാസികള്‍

ന്യുഡല്‍ഹി: ആശങ്ക ഒഴിയാതെ കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് കുറയുമെന്ന ഉറപ്പിന് ശേഷവും സ്ഥിതിയില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 21 വരെ വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ തന്നെയാണ്. ടിക്കറ്റ് നിരക്ക് കുറയുമെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞത്.

ഇന്നത്തെ അല്‍ ജസീറ എയര്‍ലൈന്‍സിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,43,633 രൂപയാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 1,32,886 രൂപയും. ഇതെല്ലാം തന്നെ കണക്ഷന്‍ ഫ്‌ളൈറ്റുകളുമാണ്. നേരിട്ട് പോകുന്ന കുവൈറ്റ് എയര്‍ലൈന്‍സിന്റെ നിരക്ക് 1,47,931 രൂപയാണ്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കും ടിക്കറ്റ് നിരക്കില്‍ 1000,2000 രൂപ വ്യത്യാസം മാത്രമേ ഉള്ളു. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈറ്റിലേക്കെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കൂടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പലരുടേയും വിസ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇത്ര ഭീമമായ നിരക്ക് താങ്ങാനാകില്ലെന്നാണ് പലരും വ്യക്തമാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് 7500 പേര്‍ക്ക് മാത്രമാണ് പ്രതിദിനം കു വൈത്തിലേക്ക് എത്താന്‍ അനുമതിയുള്ളൂ. കുവൈത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.