ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ സമാധാനാന്തരീക്ഷവും സ്ഥിരതയും ചർച്ചകളിലൂടെ ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി. അഫ്ഗാനിസ്താനിൽ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടി ആവശ്യപ്പെട്ടു. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാർ ഉച്ചകോടിയിൽ പങ്കെടുത്തു.
അഫ്ഗാനിസ്താൻ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു. അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അഫ്ഗാൻ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരേ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ആവശ്യം ഉയർന്നു.
എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അഫ്ഗാൻ മണ്ണിൽ തീവ്രവാദം ശക്തിപ്പെടുന്നത് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്നും ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു. ഭീകരർക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാൻ അഫ്ഗാൻ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം നിലനിർത്താൻ രാജ്യത്തിനുള്ളിൽ തന്നെ ചർച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്സ് ഉച്ചകോടയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.