ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. സെപ്റ്റംബർ 30ൽ നിന്ന് ഡിസംബർ 31ലേക്കാണ് സമയ പരിധി നീട്ടിയത്.കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് സാഹചര്യം മുൻനിർത്തി നേരത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ വീണ്ടും മൂന്ന് മാസം കൂടി നീട്ടിയതെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.
സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ www.incometax.gov.in പോർട്ടൽ അവതരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.