തീവ്രവാദത്തിനെതിരായ നിലപാട് എങ്ങനെ മത സ്പര്‍ദ്ധയാകും?.. എന്തിനാണ് ഇത്ര അസഹിഷ്ണത?..

തീവ്രവാദത്തിനെതിരായ നിലപാട്  എങ്ങനെ മത സ്പര്‍ദ്ധയാകും?.. എന്തിനാണ് ഇത്ര അസഹിഷ്ണത?..

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന്  മാര്‍ ജോസഫ് കല്ലറങ്ങാട്ട്  പാലായില്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞതല്ല. മാതാവിന്റെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ തികച്ചും മതപരമായ പ്രസംഗത്തിലാണ് പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. അത് ക്രൈസ്തവ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു ഇടയന്‍ നല്‍കിയ മുന്നറിയിപ്പാണ്.

കൊച്ചി: 'കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുത്തവര്‍'... പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ കാര്യമറിയാതെ കലി തുള്ളുന്നവരെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസി സമൂഹത്തോട് ഒരു ഇടയന്‍ എന്ന നിലയില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഒരു പിതാവ് തന്റെ മക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെ തന്നെ.

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് അദ്ദേഹം പാലായില്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞതല്ല. മാതാവിന്റെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ തികച്ചും മതപരമായ പ്രസംഗത്തിലാണ് പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. അതാണ് ഇപ്പോള്‍ മത സ്പര്‍ദ്ധ എന്നൊക്കെ പറഞ്ഞ് ചില തല്‍പ്പര കക്ഷികള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നത്.

മുസ്ലീം സമുദായത്തിലെ വളരെ ചെറിയൊരു വിഭാഗം നടത്തി വരുന്ന സാമൂഹ്യ തിന്മയ്‌ക്കെതിരെ നല്‍കിയ മുന്നറിയിപ്പ് എങ്ങിനെയാണ് ആ സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതാണെന്ന് പറയാന്‍ കഴിയുക?.. തീവ്രവാദത്തെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് മത സ്പര്‍ദ്ധയാകുന്നത്?..

പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സെന്‍സേഷണലിസത്തിന്റെ പതിവ് മേമ്പോടികള്‍ ചേര്‍ത്ത് വില്‍പ്പന നടത്തി റേറ്റിംഗിനായി മത്സരിച്ച വാര്‍ത്താ ചാനലുകളാണ് സംഭവം വിവാദമാക്കിയതിനു പിന്നിലെ മുഖ്യ സൂത്രധാരര്‍. അജണ്ട നടപ്പാക്കാന്‍ അന്തിച്ചര്‍ച്ചകളില്‍ അവതാരകര്‍ കാണിച്ച അമിതാവേശവും മലയാളികള്‍ കണ്ടതാണ്.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന്റെ അന്തസത്ത മനസിലാക്കണമെങ്കില്‍ അത് തുടക്കം മുതല്‍ മുഴുവനും കേള്‍ക്കണം. അല്ലാതെ അന്ധന്‍ ആനയെ കണ്ടിട്ട് അഭിപ്രായം പറഞ്ഞപോലെ പ്രതികരിക്കാനിറങ്ങരുത്. അങ്ങനെ ചെയ്യുമ്പോഴാണ് യാഥാര്‍ത്ഥത്തില്‍ മത സ്പര്‍ദ്ധയുണ്ടാകുന്നത്.

മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ ജീവിച്ച് വളര്‍ന്നു വന്ന തന്റെ നല്ല അനുഭവങ്ങള്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ കണ്ടു വരുന്ന തീവ്രവാദ നിലപാടുകള്‍ക്കെതിരെ സ്വന്തം സമുദായാംഗങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പില്‍ എന്തിനാണിത്ര അസഹിഷ്ണത പ്രകടിപ്പിക്കുന്നത്?

അത് ഒരു മത വിശ്വാസത്തേയും അടച്ചാക്ഷേപിക്കുന്നതല്ല. ആര്‍എസ്എസും ബജ്‌റംഗ്ദളും പോലുള്ള തീവ്ര ഹൈന്ദവ സംഘടനകളെ വിമര്‍ശിച്ചാല്‍ അത് രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാകുമോ? അങ്ങനെ പറഞ്ഞ് ആരെങ്കിലും ഹാലിളകി വന്നിട്ടുണ്ടോ? അതുപോലെ മാത്രം കണ്ടാല്‍ മതി ഈ സംഭവവും.

കേരളത്തില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണത്തിന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തെളിവുകള്‍ ഹാജരാക്കണമെന്നും ബിഷപ്പിനെതിരെ പൊലീസ് കേസെടുക്കണമെന്നുമുള്ള ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ള
കേരളാ മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ഭാരവാഹികളോട് ഒരു ചോദ്യം. കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് നിങ്ങള്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നോ?

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് ഇനിയും സംശയം പ്രകടിപ്പിക്കുന്ന മുസ്ലീം സംഘടനാ നേതാക്കള്‍ അതിന്റെ തെളിവുകള്‍ പാലാ ബിഷപ്പിനോടല്ല ചോദിക്കേണ്ടത്. നേരെ തിരുവനന്തപുരത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ കാണുക. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് എടുത്തിരിക്കുന്ന കേസുകളുടെ എണ്ണം അവിടെ നിന്നും ലഭ്യമാകും. ഐ.എസ് ഭീകരരുടെ വിധവകളായി ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നു പറയപ്പെടുന്ന നിമിഷ ഫാത്തിമയുടെയും സോണിയാ സെബാസ്റ്റിയന്റെയും അടക്കമുള്ള ഇരുപത്തഞ്ചോളം പെണ്‍കുട്ടികളുടെ വിശദാംശങ്ങള്‍ അക്കൂട്ടത്തിലുണ്ടാകും. അവരെ അവിടെയെത്തിച്ചത് അരെന്ന് സ്വയം ചോദിക്കുക.

കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്നതിന് തെളിവ് ചോദിച്ച് ആരും പരക്കം പായേണ്ടതില്ല. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ അതിമാരകമായ ലഹരി വസ്തുക്കള്‍ പിടികൂടി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണവും അതില്‍ പ്രതികളായവരുടെ പേരുകളും പരിശോധിച്ചാല്‍ മതി. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യമാകും.

നാര്‍ക്കോട്ടിക് കൈവശമുള്ളവരാണ് അതുപയോഗിച്ച് ജിഹാദ് നടത്തുന്നത്. അതില്‍ കരുതിയിരിക്കണമെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സഭാ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്കയോ അസഹിഷ്ണതയോ വേണ്ട.











വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.