സല്ലപിച്ച് കെണിയില്‍ വീണത് ഡിഐജി റാങ്കില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍; പൊലീസുകാരെ കുടുക്കി യുവതിയുടെ 'ഹണിട്രാപ്പ്'

സല്ലപിച്ച് കെണിയില്‍ വീണത് ഡിഐജി റാങ്കില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍; പൊലീസുകാരെ കുടുക്കി യുവതിയുടെ 'ഹണിട്രാപ്പ്'

തിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി.

ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഒരു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിലാക്കുന്നുവെന്നും എസ്ഐ പരാതിയില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുണ്ട്. എസ്ഐ മുതല്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരോട് വരെ യുവതി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി വാര്‍ത്തകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.