ദുബായ്: ഇസ്രായേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍. സെപ്റ്റംബര്‍ 30 മുതല്‍ ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് പ്രതിവാര ഫ്‌ളൈറ്റുകളാണ് ആദ്യം ഉണ്ടാകുക. ഇസ്രായേലുമായുള്ള സമാധാന പ്രഖ്യാപനവും ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പിട്ട രാഷ്ട്രീയ, വാണിജ്യ, സിവില്‍ വ്യോമയാന കരാറുകളെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം.
യുഎഇയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പൂര്‍ണ്ണ സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് മൂലം അന്താരാഷ്ട്ര വിമാനങ്ങള്‍ കര്‍ശനമായി നിയന്ത്രിച്ചിരുന്ന സമയത്ത് ഇവ തടസപ്പെടുകയായിരുന്നു.
ചരിത്രപരമായ ബഹ്റൈന്‍ -ഇസ്രായേല്‍ ബന്ധത്തിന്റെ ഭാഗമായി ഞങ്ങളുടെ ബഹ്റൈന്‍ -ടെല്‍ അവീവ് റൂട്ട് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. ബഹ്റൈന്റെ ദേശീയ കാരിയര്‍ എന്ന നിലയില്‍, മേഖലയിലെ സമാധാനവും സമൃദ്ധിയും സംരക്ഷിക്കുന്നതില്‍ നമ്മുടെ നേതൃത്വത്തെയും രാജ്യത്തെയും പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത് കൂടുതല്‍ അവസരങ്ങള്‍ വികസിപ്പിക്കുന്നതിന്റെ തുടക്കം ആകട്ടേയെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' ഗള്‍ഫ് എയര്‍ ആക്ടിംഗ് സിഇഒ ക്യാപ്റ്റന്‍ വലീദ് അല്‍ അലവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.