ലൂണെയിലൂടെ ഡ്യൂറന്‍ഡ് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

ലൂണെയിലൂടെ ഡ്യൂറന്‍ഡ് കപ്പില്‍  ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. അഡ്രിയാൻ ലൂണെയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയത്തുടക്കം കുറിച്ചത്.

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

മത്സരത്തിന്റെ 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടിയത്. ഈ സീസണിൽ ടീമിലെത്തിയ ലൂണെയുടെ ആദ്യ ഗോളാണിത്.

ബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.