എക്സ്പോ നഗരിയിലേക്ക് സൗജന്യബസ് സ‍ർവ്വീസ് ഒരുക്കി ആ‍ർടിഎ

എക്സ്പോ നഗരിയിലേക്ക് സൗജന്യബസ് സ‍ർവ്വീസ് ഒരുക്കി ആ‍ർടിഎ

ദുബായ്: എക്സ്പോ 2020 വേദിയിലേക്ക് സൗജന്യമായി എത്താന്‍ സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബസ് സൗകര്യം ഒരുക്കിയിട്ടുളളത്. 9 സ്ഥലങ്ങളില്‍ നിന്ന് എക്സ്പോ റൈഡർ എന്ന പേരിലാണ് 126 ബസുകള്‍ സർവ്വീസ് നടത്തുക. മൂന്ന് മുതല്‍ 60 മിനിറ്റുകളുടെ ഇടവേളയിലാണ് ബസുകള്‍ സ‍ർവ്വീസ് നടത്തുക. ശനിയാഴ്ച മുതല്‍ ബുധനാഴ്ചവരെ 1956 ട്രിപ്പുകളാണ് ബസിനുളളത്. എന്നാല്‍ വ്യാഴം വെളളി ദിവസങ്ങളില്‍ ദിവസേനയുളള സർവ്വീസുകള്‍ 2203 ആയി ഉയർത്തും. എക്സ്പോ സന്ദ‍ർശകർക്കായി 203 ബസുകളാണ് വിന്യസിച്ചിട്ടുളളത്.

പാം ജുമൈറയില്‍ നിന്ന് ആറുബസുകളാണ് സർവ്വീസ് നടത്തുക. 15 മിനിറ്റിന്‍റെ ഇടവേളയിലാണ് സർവ്വീസുകള്‍. അല്‍ ബർഷയില്‍ നിന്ന് 7 ബസുകളും സ‍ർവ്വീസ് നടത്തും. 30 മിനിറ്റിന്‍റെ ഇടവേളയിലാണ് സർവ്വീസുകള്‍. അല്‍ ഖുദൈബയില്‍ നിന്ന് 12 ബസുകള്‍ 15 മിനിറ്റുകളുടെ ഇടവേളയില്‍ എക്സ്പോയിലേക്ക് ബസുണ്ടാകും. എത്തിസലാത്തില്‍ നിന്ന് 8 ബസുകളാണുണ്ടാവുക. ഗ്ലോബല്‍ വില്ലേജില്‍ നിന്നും നേരിട്ട് എക്സ്പോ വേദിയിലേക്ക് എത്താം. ഇതിനായി 3 ബസുകളുടെ സേവനം ലഭ്യമാകും. ഇന്‍റർനാഷണല്‍ സിറ്റി, ദുബായ് സിലിക്കണ്‍ ഓയാസിസ്, ദുബായ് മാള്‍, ദുബായ് ഇന്‍റർനാഷണല്‍ എയർപോർട്ട് എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി എക്സ്പോ വേദിയിലേക്ക് എത്താം. എക്​സ്​പോയിലേക്ക് യാത്രക്കാരെ സ്വീകരിക്കാൻ തയാറാണെന്ന്​ ആർ.ടി.എ എക്​സിക്യൂട്ടീവ്​ ​ഡയറക്​ടർ ബോർഡ്​ ചെയർമാൻ മത്താർ മുഹമ്മദ്​ അൽതായർ പറഞ്ഞു. ഉയ‍ർന്ന സുരക്ഷയുളള കാർബണ്‍ ബഹിർഗമനം കുറഞ്ഞ ബസുകളാണ് സർവ്വീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

മറ്റ്​ എമിറേറ്റുകളിൽ നിന്നുള്ള സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അബൂദബി, അൽ ഐൻ, ഫുജൈറ, അജ്​മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ്​ ബസുകൾ സർവീസ്​ നടത്തുന്നത്​. ഇത് സൗജന്യമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.