പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന കുഞ്ഞന്‍ വീട്. അത്തരം ഒരു സ്ഥലത്ത് താമസിക്കാന്‍ ആരും കൊതിക്കും. അങ്ങനെയൊരു വീട് നിര്‍മിച്ച് അതില്‍ താസിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നാഗാലാന്‍ഡിലെ അസാഖോ ചേസ് എന്ന യുവാവ്.
ഏഷ്യയിലെ തന്നെ ആദ്യത്തെ ഹരിത ഗ്രാമമായ ഖോണാമയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇതൊനൊടകം തന്നെ ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറി. ഇപ്പോള്‍ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസാഖോ. വീടിനുള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഇന്നു മുതല്‍ അതിഥികളെ സ്വീകരിച്ച് തുടങ്ങും.
ഈ കുഞ്ഞന്‍ വീടിന് പതിനാലടി വീതിയും പത്തടി ഉയരവുമാണുള്ളത്. ഏകദേശം രണ്ട് മാസം കൊണ്ടതാണ് അസാഖോ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കാടിന് നടുവിലാണ് അസാഖോയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഓവല്‍ ആകൃതിയിലാണ് വീടിന്റെ ജനലും വാതിലുകളും നിര്‍മിച്ചിരിക്കുന്നത്. ലോഡ് ഓഫ് റിങ്സ് സിനിമകളുടെ ആരാധകനാണ് അസാഖോ. എന്നാല്‍ സിനിമയിലെ പോലെ ഹോബിറ്റ് ഹോള്‍വീട് നിര്‍മിക്കാന്‍ തന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് അസാഖോ പറയുന്നത്. തനിക്ക് താമസിക്കാനായി കാടിന് നടുവില്‍ നിര്‍മിച്ച ഈ വീട് സമൂഹ മാധ്യമങ്ങളിലും സഞ്ചാര പ്രേമികള്‍ക്കിടയിലും വൈറലാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അസാഖോ വ്യക്തമാക്കുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെ ആല്‍ഡര്‍ മരം ഉപയോഗിച്ചാണ് അസാഖോ വീട് നിര്‍മിച്ചത്. അസാഖോയുടെ കുഞ്ഞന്‍ വീട്ടില്‍ ഒരു സമയം അഞ്ച് മുതല്‍ ഏഴ് പേര്‍ക്ക് വരെ താമസിക്കാനാകും. അതിഥികള്‍ക്ക് പാചകം ചെയ്യാനുള്ള സൗകര്യവും കുഞ്ഞന്‍ വീട്ടിലെ അടുക്കളയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വെള്ളവും വൈദ്യുതിയും പാശ്ചാത്യ രീതിയിലുള്ള ടോയ്ലറ്റും ഇവിടെയുണ്ട്. വീടിനോട് അടുത്ത് തന്നെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
മാത്രമല്ല, വീടിനോട് ചേര്‍ന്ന് ജൈവ പച്ചക്കറികള്‍ വളര്‍ത്തുന്ന ഒരു തോട്ടവും അസാഖോ സജ്ജമാക്കിയിട്ടുണ്ട്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് പച്ചക്കറികള്‍ പറിച്ചെടുക്കുകയും അവ പാകം ചെയ്ത് കഴിക്കുകയും ചെയ്യാം. ഇനി ഒട്ടും വൈകേണ്ട കുഞ്ഞന്‍ വീട്ടില്‍ താമസിക്കാന്‍ ഇന്നു തന്നെ പുറപ്പെട്ടോളൂ...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.