ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി

ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി

പാലാ: പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയും സമാധാന സദസും സംഘടിപ്പിച്ചു. എസ്.എം.വൈ.എം-കെ.സി.വൈ.എം പാല രൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു സദസ് സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന സദസിന്റെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. ക്രൈസ്തവ ഗാന്ധിയന്‍ മാതൃകയില്‍ പതിനഞ്ച് യുവാക്കള്‍ ഉപവാസം ഇരുന്നു.

എസ്.എം.വൈ.എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ജേക്കബ് ചക്കാത്ര ആമുഖ പ്രഭാഷണം നടത്തി.
പിതാവിന്റെ വാക്കുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഇപ്പോള്‍ നടക്കുന്നത് ഒരു സൂചന മാത്രമാണെന്നും ആമുഖ പ്രഭാഷണത്തില്‍ ഫാദര്‍ ജേക്കബ് ചക്കാത്ര വ്യക്തമാക്കി.

കെ.സി.വൈ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് സാം സണ്ണി ഓടയ്ക്കല്‍, എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, എസ്.എം.വൈ.എം പാലാ രൂപത സമിതിയിലെ ജനറല്‍ സെക്രട്ടറി കെവിന്‍ ടോം മൂങ്ങാമാക്കല്‍, വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ, കെ.സി.വൈ.എം സംസ്ഥാന സിന്‍ഡിക്കേറ്റംഗം നിഖില്‍ ഫ്രാന്‍സിസ്, എസ്.എം.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് ബിബിന്‍ ബെന്നി ചാമക്കാലയില്‍, പാലാ രൂപത ഡി.സി.എം.എസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ആദര്‍ശ്, എസ്.എം. വൈ.എം-യുവദീപ്തി ചങ്ങനാശ്ശേരി രൂപത പ്രസിഡന്റ് ജോബിന്‍, ഇടുക്കി രൂപത കെ.സി.വൈ.എം പ്രസിഡന്റ് അലക്‌സ് തോമസ്, കെ.സി.വൈ.എം മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, പാലാ രൂപത കെ. സി. വൈ. എം. മുന്‍ ജനറല്‍ സെക്രട്ടറി അമല്‍ ജോര്‍ജ്, ഡി.സി.എം.എസ് പാലാ രൂപത വൈസ് പ്രസിഡന്റ് സെലിന്‍ കെ തോമസ്, കെ.എസ്.സി.എം സംസ്ഥാന പ്രസിഡന്റ് ആബേഷ് അലോഷ്യസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, കെ.സി.വൈ.എം മുന്‍ പ്രസിഡന്റ് ആല്‍വിന്‍ ഞായര്‍കുളം, ജനോക്രസി സ്ഥാപകന്‍ ജോയി മൂക്കന്‍തോട്ടത്തില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പാലാ എം.എല്‍.എ മാണി സി കാപ്പന്‍, കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുട്ടി അഗസ്തി, കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്, മുത്തോലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, വ്യാപാരി സംഘടന പ്രതിനിധി ബിജു മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, മാധ്യമ പ്രവര്‍ത്തനങ്ങള്‍ റെന്‍സോയി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ടോണി കവിയില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

കൂടാതെ കെ.സി.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് ഷിജോ ചെന്നേലി, കെ.സി.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് ദേവസ്യാച്ചന്‍ പുളിക്കിയില്‍, കെ.സി.വൈ.എം പാലാ രൂപത മുന്‍ ജനറല്‍ സെക്രട്ടറി ഡാനി പാറയില്‍, കെ.സി.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് ജോബിന്‍ ഒട്ടലാങ്കല്‍, കെ.സി.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോട്ടത്തില്‍, കെ.സി.വൈ.എം പാലാ രൂപത മുന്‍ പ്രസിഡന്റ് ജിനു മുട്ടപ്പള്ളില്‍, കെ.സി.വൈ.എം പാലാ രൂപത മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് രാജീവ് രാജീവ്, പാലാ രൂപത ടീച്ചേര്‍സ് ഗിള്‍ഡ് മുന്‍ പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, യുണൈറ്റഡ് എക്ലേസിയ ഫോറം സാബു എബ്രഹാം, ജീസസ് ഫ്രണ്ട്സ് ക്ലബ് പ്രതിനിധി ജോളി വര്‍ഗീസ്, അഡോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കരിന്തറ, ജോമേഷ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

കെ.സി.വൈ.എം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര സമാപന സന്ദേശം നല്‍കി. ഉപവാസം എടുത്ത യുവാക്കള്‍ക്ക് നാരങ്ങാനീര് നല്‍കി സദസ് സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.