മെന്‍ലോപാര്‍ക്ക്: ഉപയോക്താക്കള്‍ക്ക് വേണ്ടി തുടര്‍ച്ചയായി പുത്തന്‍ സവിശേഷതകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്ട്‌സാപ്പ്. 'ലാസ്റ്റ് സീനും' പ്രൊഫൈല്‍ ചിത്രവും ചിലരില്‍ നിന്ന് മാത്രമായി മറച്ചുവെക്കാനുള്ള ഓപ്ഷന്‍ വരുന്നതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്.
വാട്ട്‌സാപ്പിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകളെ ഇനി ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി ് അവതരിപ്പിക്കുന്നത്. വാട്ട്‌സാപ്പിന്റെയോ, ഫേസ് ബുക്കിന്റെയോ സെര്‍വ്വറിലേക്ക് മാറ്റാതെ ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. ഐഫോണുകളില്‍ പരീക്ഷിച്ച ശേഷം വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്പീച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്‌സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്ട്‌സാപ്പില്‍ സേവ് ചെയ്യപ്പെടും. പിന്നിട് എത്ര വേണമെങ്കിലും വായിക്കാന്‍ സാധിക്കും.ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. തെരഞ്ഞെടുക്കുന്നുവെങ്കില്‍ ഒറ്റ തവണ ഡിവൈസ് യൂസ് അനുവാദം നല്‍കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.