സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിന്റെ മറവിലും മതപരിവര്‍ത്തനം; പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍, അന്വേഷിക്കുമെന്ന് ഐ.ബി

സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിന്റെ മറവിലും മതപരിവര്‍ത്തനം;  പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍, അന്വേഷിക്കുമെന്ന് ഐ.ബി

ട്രെയ്‌നര്‍ എന്ന വ്യാജേന നിരന്തരം ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെ പാട്ടിലാക്കുന്നു. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് കോച്ചിങിന്റെ മറവില്‍ ട്രെയ്‌നര്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തു വരികയായിരുന്നു.

മലപ്പുറം: സ്‌പോക്കണ്‍ ഇംഗ്ലീഷ് കോച്ചിങ് സെന്ററിന്റെ മറവില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതായി പരാതി. മലപ്പുറം ജില്ലയിലെ ഒരു മലയോര നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഭാഷാ പഠന സെന്ററിനെതിരെയാണ് വ്യാപകമായ ആക്ഷേപം ഉയരുന്നത്. പരാതി ലഭ്യമായാല്‍ ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സീന്യൂസിനോട് പറഞ്ഞു.

ഏതാനും മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഈ സംരംഭത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളാണെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് സ്വന്തമായി വെബ്സൈറ്റും സോഷ്യല്‍ മീഡിയാ പേജുകളുമുണ്ട്. എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സെന്ററുകളുമുണ്ട്.

ഓണ്‍ലൈന്‍ ക്ലാസില്‍ ചേരുന്ന ക്രിസ്ത്യന്‍ - ഹിന്ദു പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരുകള്‍ ഇവര്‍ ട്രെയ്‌നര്‍ എന്ന പേരില്‍ ചില മുസ്ലീം യുവാക്കള്‍ക്ക് കൈമാറുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളെ വിളിച്ച് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഫോളോ ചെയ്യാന്‍ പറയുകയും അതുവഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്യും. പിന്നീട് ട്രെയ്‌നര്‍ എന്ന വ്യാജേന നിരന്തരം ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെ പാട്ടിലാക്കുന്നു.

ഇവരുടെ ചതിക്കുഴിയില്‍ വീണ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ഒരു വൈദികന്റെ മുന്‍പില്‍ നടത്തിയ വെളിപ്പെടുത്താലോടെയാണ് ലൗ ജിഹാദിന്റെ മറ്റൊരു മുഖം പുറംലോകമറിയുന്നത്. ഈ പെണ്‍കുട്ടിക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് കോച്ചിങിന്റെ മറവില്‍ ട്രെയ്‌നര്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തു വരികയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയ പന്ത്രണ്ടോളം ക്രിസ്ത്യന്‍ - ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റിയതായി സൂചന ലഭിച്ചു.

മുസ്ലീം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മഞ്ചേരിയിലെ ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രം വഴിയാണ് പെണ്‍കുട്ടികളെ മതം മാറ്റുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി സ്ഥാപനത്തില്‍ ചേര്‍ന്ന എറണാകുളം സ്വദേശിയായ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഒരു ഹിന്ദു പെണ്‍കുട്ടിയും ഇത്തരത്തില്‍ മതം മാറ്റപ്പെട്ടവരിലുണ്ട്.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട് എന്ന വെളിപ്പെടുത്തലിനെ പല്ലും നഖവുമുപയോഗിച്ച് ചില മുസ്ലീം സംഘടനകള്‍ എതിര്‍ക്കുമ്പോഴും ഇത്തരം ചതിക്കുഴികള്‍ നമുക്ക് ചുറ്റുമുണ്ട് എന്നതാണ് വസ്തുത.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.