ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഭാരത് ബയോടെക്കാണ് കൊവാക്സിന്റെ നിർമാതാക്കൾ.
ഈ ആഴ്ചയ്ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിങ്(ഇ.യു.എൽ.) കൊവാക്സിന് ലഭിക്കും. വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശരാജ്യങ്ങലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും- കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. അറോറ പറഞ്ഞു.
നേരത്തെ, 77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റാർഡ് കൺട്രോൾ ഓർഗനൈസേഷ(സി.ഡി.എസ്.സി.ഒ.)ന്റെ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി(എസ്.ഇ.സി.)ക്ക് സമർപ്പിച്ചിരുന്നു.
കൊവാക്സിന് എമർജെൻസി യൂസ് ലിസ്റ്റിങ് ലഭിക്കാൻ ആവശ്യമായ മുഴുവൻ രേഖകളും ജൂലൈ ഒൻപതിനു തന്നെ സമർപ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ വ്യക്തമാക്കി. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടൻതന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.