റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: ഇന്നലെ അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ സംസ്കാരം ഇന്ന്. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹം കോവിഡ് പൊസീറ്റീവ് ആയതിനാൽ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ സംസ്കാരം രാവിലെ പത്തരയ്ക്ക് പശ്ചിമകൊച്ചി ചെമ്ബിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. ഇന്നലെ വൈകുന്നേരം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു റിസബാവയുടെ അന്ത്യം.

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് റിസബാവ ജനിച്ചത്.തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകാഭിനയത്തിലൂടെയാണ് കലാരംഗത്തേക്ക് കടന്നത്.1984ല്‍ 'വിഷുപ്പക്ഷി' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഇത് റിലീസായില്ല.

1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി'യില്‍ പാര്‍വതിയുടെ നായകനായി. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ 'ജോണ്‍ ഹൊനായി' എന്ന വില്ലന്‍ വേഷം ചെയ്തതോടെ ശ്രദ്ധേയനായി.150 ഓളം സിനിമകളിലും, ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചു. പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. 2010ല്‍ മികച്ച ഡബ്ബിംഗ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.