ദുബായ്: കോവിഡ് സാഹചര്യത്തില്‍ താല്‍ക്കാലികമായി നിർത്തിവച്ചിരുന്ന ദുബായ് അബുദബി ബസ് സർവ്വീസ് ആരംഭിച്ചു. ഇ 101 ബസാണ് സർവ്വീസ് ആരംഭിച്ചത്. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയും അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍ററും സഹകരിച്ചാണ് സർവ്വീസ് നടത്തുന്നത്.
ദുബായ് ഇബിന്‍ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് തുടങ്ങി അബൂദബി സെൻട്രൽ ബസ് സ്റ്റേഷനിൽ അവസാനിക്കുന്ന രീതിയിലായിരിക്കും സർവീസ് ബസ് സർവ്വീസ് നടത്തുക. തികച്ചും സർവ്വീസുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം അബുദഹിയിലേക്കുളള യാത്രയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അബുദബിയിലേക്കുളള പ്രവേശന നിബന്ധനകള്‍
1. അൽ ഹോസന്‍ ആപ്പിൽ ഗ്രീന്‍ തെളിയണം, അതോടൊപ്പം 'ഇ' അല്ലെങ്കില്‍ 'സ്റ്റാർ' ചിഹ്നവും ഉണ്ടായിരിക്കണം
2. വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം.
3. തുടർച്ചയായ രണ്ട് തവണ ഡി.പി.ഐ പരിശോധനാ ഫലം സ്വീകരിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.