ആകാശയാത്രകള്‍ സജീവമാകാന്‍ കാത്തിരിക്കണം

ആകാശയാത്രകള്‍ സജീവമാകാന്‍ കാത്തിരിക്കണം

ദുബായ്: വിമാനയാത്രകള്‍ കോവിഡിന് മുന്‍പുളള രീതിയില്‍ സജീവമാകാന്‍ കാത്തിരിക്കണമെന്ന് റിപ്പോർട്ട്. യുകെ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഒഎജിയാണ് ആഗോളയാത്രകളെ കുറിച്ചുളള വിലയിരുത്തലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യോമ മേഖല ഇപ്പോഴും കോവിഡില്‍ നിന്ന് തിരിച്ചുവരാനുളള കഠിന ശ്രമത്തിലാണ്. 2023 ന് മുന്‍പ് വ്യോമഗതാഗതം പൂ‍ർണതോതിലെത്താനുളള സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 ല്‍ 3.5 ബില്യണ്‍ പേരാണ് യാത്ര നടത്തിയതെങ്കില്‍ 2021 ല്‍ ഇത് 3.7 ബില്ല്യണായി ഉയ‍ർന്നിട്ടുണ്ട്. അതായത് 15 ശതമാനം വ‍ർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ 2019 നെ അപേക്ഷിച്ച് 39 ശതമാനത്തിന്‍റെ കുറവാണുളളത്. മുന്നോട്ട് ഇനിയുമൊരുപാട് ദൂരം പോകാനുണ്ടെന്നുളളതിന്‍റെ സൂചനയാണിതെന്നും ഒഎജിയുടെ റിപ്പോർട്ട് പറയുന്നു.

പ്രതിസന്ധികാലഘട്ടത്തെ മറികടക്കാന്‍ വിമാനകമ്പനികള്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും പൂ‍ർണതോതില്‍ വിജയം കാണാന്‍ 2024 വരെ കാത്തിരിക്കേണ്ടിവരും. അതും വാക്സിനേഷന്‍ വിജയകരമാണെങ്കില്‍ മാത്രമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം തന്നെ മധ്യേഷയും പടിഞ്ഞാറന്‍ ആഫ്രിക്കയും ഉള്‍പ്പടെ കോവിഡിന് മുന്‍പുളള പ്രതാപകാലത്തേക്കുളള മടക്കത്തിന്‍റെ സൂചന നല്‍കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.