വീണ്ടും ലൗ ജിഹാദ്... പതിനഞ്ചുകാരിയെ വലയിലാക്കി പീഡിപ്പിച്ചു; ആചാരങ്ങള്‍ പഠിക്കാന്‍ മൊബൈലില്‍ പ്രത്യേക ആപ്പുകള്‍, സ്വര്‍ണവും തട്ടി

വീണ്ടും ലൗ ജിഹാദ്... പതിനഞ്ചുകാരിയെ വലയിലാക്കി പീഡിപ്പിച്ചു; ആചാരങ്ങള്‍ പഠിക്കാന്‍ മൊബൈലില്‍ പ്രത്യേക ആപ്പുകള്‍, സ്വര്‍ണവും തട്ടി

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിനെതിരായി ചില മുസ്ലീം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് സ്വീകരിക്കുമ്പോഴും അത്തരം സംഭവങ്ങള്‍ അനുദിനം അരങ്ങേറുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു.

കാവാലം സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ചതിക്കുഴിയില്‍ വീഴ്ത്തിയതിനു പിന്നാലെ തിരുവനന്തപുരം തിരുമല സ്വദേശിയായ പതിനഞ്ചു വയസുകാരിയെയും ലൗ ജിഹാദികള്‍ പ്രണയ വലയില്‍ വീഴ്ത്തി മതം മാറ്റാന്‍ ശ്രമിച്ചു.

ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ മുസ്ലീം യുവാവ് മൂന്നാറില്‍ കൊണ്ടുപോയി ഒരാഴ്ച പീഡിപ്പിച്ചു. നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ പ്രത്യേകം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ബീമാപ്പള്ളി സ്വദേശിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനുമായ അര്‍ഷാദി(21)നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൂന്നാറില്‍ കൊണ്ടുപോയി അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ വിവരം. അര്‍ഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മടങ്ങി എത്തി. തിങ്കളാഴ്ച ഉച്ചയോടെ അര്‍ഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളുമാണെന്നു പറഞ്ഞ് ചിലര്‍ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ലൗ ജിഹാദിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. ഇവര്‍ യഥാര്‍ത്ഥ ബന്ധുക്കളാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകള്‍ പതിനഞ്ചുകാരിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മുറിയില്‍ അല്ലാഹു അക്ബര്‍, മാഷാ അള്ളാ തുടങ്ങിയ വചനങ്ങളും കണ്ടെത്തി.

ഇസ്ലാം മതത്തെ കുറിച്ചും നിസ്‌കാര രീതികളെ കുറിച്ചും പെണ്‍കുട്ടി ഗൂഗിളില്‍ നിരവധി വീഡിയോകള്‍ പരിശോധിച്ചിട്ടുണ്ട്. ഇസ്ലാം മത വിശ്വാസത്തില്‍ അല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്.

കാഫിറുകള്‍ ചീത്ത പ്രവൃത്തിയായ 'ഹറാമി'നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവിലാണ് പെണ്‍കുട്ടിയെ അര്‍ഷാദ് പരിചയപ്പെടുന്നത്.

പിതാവ് മരിച്ച പെണ്‍കുട്ടിയും സഹോദരനും അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പൂജപ്പുര സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ യാണ് അര്‍ഷാദ് പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ഇയാള്‍ തിരുമല സ്വദേശികളായ നിരവധി പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചെന്നും പരാതി ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.