ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് രക്ഷിതാക്കലെളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പ്രതിമാസ സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിച്ചു. 2000 രൂപയില്‍ നിന്ന് 4000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്.
ഇതു സംബന്ധിച്ച ശുപാര്‍ശ അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. മാതാപിതാക്കളോ അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്ന ആളോ കോവിഡ് മൂലം മരിച്ചിട്ടുണ്ടെങ്കില്‍ കുട്ടികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
ഇതിനായി പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് സഹായധനം അനുവദിക്കാന്‍ ഈ വര്‍ഷം മെയില്‍ തീരുമാനിച്ചിരുന്നു. 3250 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അതില്‍ 667 അപേക്ഷകള്‍ അംഗീകരിച്ചു. അതാത് ജില്ല കളക്ടര്‍മാര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.