തോട്ടപ്പള്ളിയിലെ കരിമണൽ ഖനന ബന്ധന സമരം100 ദിവസങ്ങൾ പിന്നിടുന്നു

തോട്ടപ്പള്ളിയിലെ കരിമണൽ ഖനന ബന്ധന സമരം100 ദിവസങ്ങൾ പിന്നിടുന്നു

ആലപ്പുഴ: കേരള വനം വന്യജീവി വകുപ്പിന്റെ മുന്നറിയിപ്പുകൾ പോലും മറികടന്നുകൊണ്ട് തോട്ടപ്പള്ളി കടൽ തീരം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംശുദ്ധ രാഷ്ട്രീയത്തിന് നേർ അടയാളമായ വി എം സുധീരൻ, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് എന്നിവർ നാളെ രാവിലെ ഒൻപതിന് തോട്ടപ്പള്ളി ഖനന വിരുദ്ധ ഏകോപന സമിതിയുടെ സമരപ്പന്തലിൽ എത്തിച്ചേരുന്നു. അവിടെ നടക്കുന്ന മഹാസമ്മേളനത്തിൽ വി എം സുധീരൻ സംസാരിക്കും.


തോട്ടപ്പള്ളിയിലെ കടൽ തീരവും, കുട്ടികളുടെ പാർക്കും ഖനന പ്രക്രിയയിലൂടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് നിയമങ്ങൾ ഉൾപ്പെടെ ലംഘിച്ചുകൊണ്ട് വൻ പൊലീസ് സന്നാഹത്തോടെയാണ് ഇവിടെനിന്ന് മണൽ കടത്തുന്നത്. പതിനൊന്നര ടൺ മാത്രം കപ്പാസിറ്റിയുള്ള റോഡിലൂടെ 45 ടൺ ഭാരമുള്ള ലോറികളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുകയാണ്.


17ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന് 100 ദിവസങ്ങൾ പിന്നിടുകയാണ്. അതിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖരായ സാമൂഹ്യപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകരും സമരപ്പന്തലിൽ എത്തും. മത്സ്യബന്ധനത്തിന് പകരം ഖനന ബന്ധന നടത്തുവാനാണ് ഏകോപനസമിതി തീരുമാനിച്ചിരിക്കുന്നത്.


ബഹുജന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജയ്സൺ ജോസഫ്, ഹമീദ് വാണിയമ്പലം, എം ലിജു, എ എ ഷുക്കൂർ, ഷൈല കെ ജോൺ, അഡ്വ. മാത്യു വെളനാടൻ, കെ സി ശ്രീകുമാർ, എംപി പ്രവീൺ, ബി ദിലീപ്, അഡ്വ. ഒ. ഹാരിസ്, ബി എ അബൂബക്കർ, സുധി ലാൽ തൃക്കുന്നപ്പുഴ, സ്നേഹ ആ.വി, പാർത്ഥസാരഥി വർമ്മ, നാസർ ആറാട്ടുപുഴ, ബി ഭദ്രൻ തുടങ്ങിയ നിരവധി പേർ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.