അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 17
ഇറ്റലിയിലെ മൊന്‍ടെപുള്‍സിയാനോ എന്ന സ്ഥലത്ത് 1542 ല്‍ ജനിച്ച റോബര്‍ട്ട് ബെല്ലാര്‍മിന്‍ പ്രാഥമിക പഠനത്തിനുശേഷം ഈശോ സഭയില്‍ വൈദികനായി. വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ തത്വശാസ്ത്ര പഠനം കഴിഞ്ഞ് അദ്ദേഹം ഫ്‌ളോറന്‍സിലും മോണ്‍റെയാലിലും പാദുവായിലും അവസാനം ലുവെയിനിലും പഠിച്ചു.
ലുവെയിനില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പാഷണ്ഡകള്‍ക്കെതിരായി പ്രസംഗിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധ തോമസ് അക്വിനാസിന്റെ പ്രബോധനങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിച്ച് പ്രസാദ വരം, സ്വതന്ത്ര മനസ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡതകളെല്ലാം അദ്ദേഹം സമൃദ്ധമായി നേരിട്ടു.
ഇതേ തുടര്‍ന്ന് പതിമൂന്നാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പ ബെല്ലാര്‍മിനെ റോമിലെ ദൈവശാസ്ത്ര വിവാദ മണ്ഡലത്തില്‍ നിയമിച്ചു. മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം പിന്നീട് അവിടെ റെക്ടറായി സേവനമനുഷ്ടിച്ചു.
ദൈവശാസ്ത്രവും വിശ്വാസാധിഷ്ഠിതവുമായ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. റോമന്‍ കോളേജില്‍ താമസിച്ച പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടെയാണ് 'തര്‍ക്കങ്ങള്‍' എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും അത് ഇറ്റലിയിലെ പാഠ പുസ്തകമാണ്. എട്ടാം ക്ലമന്റ് മാര്‍പ്പാപ്പ 1599 ല്‍ ബെല്ലാര്‍മിനെ കാപ്പുവായിലെ കര്‍ദ്ദിനാളായി ഉയര്‍ത്തി.
അവസാന കാലത്ത് റോബര്‍ട്ട് ബെല്ലാര്‍മിന്‍ വത്തിക്കാന്‍ വായന ശാലയുടെ ലൈബ്രേറിയനും മാര്‍പാപ്പയുടെ ഉപദേഷ്ടാവുമായി. 1621 ല്‍ 79 ാം വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1930 ല്‍ ബെല്ലാര്‍മിനെ വിശുദ്ധനായും പിറ്റേ വര്‍ഷം വേദപാരംഗതനായും പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റോമായിലെ നാര്‍സിസ്റ്റൂസും ക്രെഷന്‍സിയോയും
2. കോര്‍ഡോവായിലെ കൊളുമ്പ
3. ഫ്രീജിയന്‍ രാജകുമാരന്റെ അടിമയായിരുന്ന അരിയാഡ്‌നെ.
4. ഔട്ടൂണിലെ രക്തസാക്ഷി ഫ്‌ളോച്ചെല്ലൂസ്
5. വലെരിയനും മാക്രിനൂസും ഗോര്‍ഡിയാനും
6. ജര്‍മ്മനിയിലെ ജസ്റ്റിന്‍
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.