ന്യൂഡല്‍ഹി: നാര്‍ക്കോ ജിഹാദ് ഇന്ത്യയിലേക്കു വ്യാപിച്ചതു സംബന്ധിച്ച് 2016 ല്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി സൂചന. ക്രിസ്ത്യന്‍ ആധിപത്യമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പഞ്ചാബ്, കേരളം, ഗോവ എന്നിവിടങ്ങളിലേക്കും മയക്കുമരുന്ന് വ്യാപാരം പുരോഗമിക്കുന്നതിനു പിന്നില്‍ മത ലക്ഷ്യമുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതിനെ പ്രതിരോധിക്കാന്‍ നടപടികളു മെടുത്തിരുന്നു.  
'ലഹരിമരുന്നു കടത്തും  വ്യാപാരവും ഇസ്ലാമിക ഭീകര ഗ്രൂപ്പുകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് മഞ്ഞുമലയുടെ അഗ്രം ചൂണ്ടിക്കാണിക്കുക മാത്രമാണ്,' കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം  'യുകാന്‍' വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നാര്‍ക്കോ ജിഹാദ് സംബന്ധിച്ചു പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിന്റെ ഗൗരവം സുരക്ഷാ ഏജന്‍സികള്‍ ആനുകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി  വിശകലനം ചെയ്യുന്നതായും സൂചനയുണ്ട്.
2016 ജൂണ്‍ 20ന് പാക് കള്ളക്കടത്തുകാരന്റെ കുറ്റസമ്മതത്തിലാണ്  നാര്‍ക്കോ ജിഹാദുണ്ടെന്ന വ്യക്തമായ വിവരം ആദ്യമായി ലഭിച്ചത്. പഞ്ചാബ് പോലീസിന്റെ പിടിയിലായ റംസാന്റെ (32) പഴയ കുറ്റസമ്മതം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു.
ഫസില്‍ക്ക ജില്ലയിലെ സൗവാന പോസ്റ്റില്‍ വച്ചാണ് റംസാന്‍ ഖാന്‍ പിടിയിലായത്. കാഫിറുകളിലെ (ഇതര മത വിശ്വാസികള്‍) യുവതലമുറയെ നശിപ്പിക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് റംസാന്‍ പഞ്ചാബ് പോലീസിനോട് സമ്മതിച്ചു. അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും  ആദ്യം മയക്കുമരുന്ന് കടത്താന്‍ വിസമ്മിച്ചിരുന്നു ഇയാള്‍. എന്നാല്‍ ഇതും ജിഹാദാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് മയക്കുമരുന്ന് കടത്തിന് തയ്യാറായതെന്ന് ഇയാള്‍ സമ്മതിച്ചതായി ഫസില്‍ക്ക എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു.കൂട്ടുകാരായ  ഷൗക്കത്ത്, സുലൈമാന്‍ എന്നിവര്‍ ബിഎസ്എഫിന്റെ വെടിയേറ്റ് മരിച്ചതായും ഇയാള്‍ വെളിപ്പെടുത്തി.നാര്‍ക്കോ ടെററിസത്തിന്റെ ഭാഗമായി ഇവര്‍ ഹെറോയിനാണ് കടത്തിയിരുന്നത്.
'അരാഷ്ട്രീയത' ആരോപിച്ചാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് വേറെ നിറങ്ങള്‍ ചാര്‍ത്തുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍  നാര്‍ക്കോ ജിഹാദ് സംബന്ധിച്ചു നടത്തുന്ന അന്വേഷണത്തെപ്പറ്റി കേരളത്തിലെ ഇന്റലിജന്‍സ് മേധാവി പ്രതിവാര അവലോകന വേളയില്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കിയില്ലെന്നു കരുതാനാകില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നു വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നാര്‍ക്കോട്ടിക് ജിഹാദ് ഭീഷണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ യുക്തിസഹമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവ വികാസങ്ങള്‍ മൂലം മയക്കുമരുന്ന് വ്യാപാരത്തില്‍  കുതിച്ചുചാട്ടമുണ്ടാകുമെന്ന  ഭയം റഷ്യ, ഇസ്രായേല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'മുസ്ലീങ്ങള്‍ ആത്മാവിന്റെ അന്വേഷണം ആരംഭിക്കുന്നത് നന്നായിരിക്കും. ബിഷപ്പ് ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹം തന്റെ യഥാര്‍ത്ഥ ഉത്കണ്ഠകള്‍ മാത്രമാണ് പ്രകടിപ്പിച്ചത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ സഹായിക്കുന്ന തരത്തിലുള്ള പരാമര്‍മെന്ന ഏക കാരണത്താല്‍ അത് മുന്‍വിധിയോടെ തള്ളുന്നത് തെറ്റാണ്,' പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നിരീക്ഷകന്‍ രമാകാന്തോ ഷന്‍യാല്‍ ചൂണ്ടിക്കാട്ടി.
ബിജെപി വക്താവ് ടോം വടക്കന്‍ പറയുന്നു: 'ബിഷപ്പിന്റെ ഇടപെടല്‍ അദ്ദേഹത്തിന്റെ രൂപതയുടെ  ഉണര്‍വ്വ് ലക്ഷ്യമാക്കിയുള്ള ആഹ്വാനം മാത്രമല്ല. ലൗ ജിഹാദിന്റെയും നാര്‍ക്കോ ഭീകരതയുടെയും ഇരയായി മാറുന്ന സമൂഹത്തിന്റെ ശബ്ദമാണ്. ലൗ ജിഹാദിന്റെയും മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും ഇരകള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം കേസുകള്‍ പെരുകുകയാണ്.'
വിവിധ സര്‍ക്കാര്‍ വിരുദ്ധ, ദേശവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു വേണ്ടി രാജ്യത്ത് ഇതിനകം തന്നെ 'നാര്‍ക്കോ മണി' ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശ്വസിക്കുന്നു. ഇന്ത്യയിലെ ചില തീവ്ര ഇടതുപക്ഷ മാവോയിസ്റ്റ് ഗ്രൂപ്പുകളും ഇത്തരത്തില്‍  സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നുണ്ട്. പണത്തിന്റെ ഗണ്യമായ പിന്തുണയില്ലാതെ അവയ്ക്കും നിലനില്‍പ്പില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍  2016 ല്‍ അസാധുവാക്കിയതും പിന്നീട് കോവിഡ് പ്രതിസന്ധി എത്തിയതും അവരുടെ കീശ വറ്റിച്ചു.
കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും അനുഭാവികളും കടുത്ത് സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മുംബൈ ചലച്ചിത്ര വ്യവസായ മേഖലയിലെ  'നാര്‍ക്കോ മണി' സാധ്യതകള്‍ അവര്‍ ചൂഷണം ചെയ്യുന്നു. കര്‍ണാടക പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മയക്കുമരുന്ന് ഉപയോഗം കൂടുന്നതിന് പിന്നില്‍  ഈ ബന്ധമുണ്ടെന്ന നിഗമനമാണുള്ളത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.