ന്യൂനപക്ഷപദവി: ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂനപക്ഷപദവി: ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം

ദില്ലി: മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച കേന്ദ്രവിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യം. തീർപ്പാകാത്ത ഹർജികൾ സുപ്രീം കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനികുമാര് ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിലെ കേന്ദ്ര വിജ്ഞാപനത്തിന് 26 വര്ഷത്തെ പഴക്കമുണ്ട്. 1993 ഒക്ടോബര് 23ന് വിജ്ഞാപനം ചെയ്ത, 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമത്തിലെ സെക്ഷൻ 2(സി)യുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ദില്ലി, ഗുവാഹത്തി, മേഘാലയ ഹൈക്കോടതികളിൽ തീർപ്പാകാതെ കിടക്കുന്ന ഹർജികൾ കൈമാറണമെന്നാണ് ആവശ്യം. കോടതി വ്യവഹാരങ്ങളുടേയും പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളുടെയും ആധിക്യം ഒഴിവാക്കാൻ അപ്പീലുകൾ സുപ്രീംകോടതി പരിഗണിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥ ന്യൂനപക്ഷങ്ങൾക്ക് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുകയും ഭൂരിപക്ഷത്തിന് നിയന്ത്രണമില്ലാതെയും യുക്തിരഹിതമായും ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുന്നത് വഴി മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം തടയുന്നതിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. കണക്കുകള് അനുസരിച്ച് ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിലും വടക്കുകിഴക്കന് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും അവർ ന്യൂനപക്ഷമാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഈ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഹിന്ദു സമൂഹത്തിന് നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തില് ന്യൂനപക്ഷത്തിന്റെ നിർവചനം പുനഃപരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.