കാന്‍സറിനെ തോല്‍പിച്ച നാല് വയസ്സുകാരി; ചെറുതല്ല ഈ വാക്കുകള്‍ പകുരന്ന കരുത്ത്

കാന്‍സറിനെ തോല്‍പിച്ച നാല് വയസ്സുകാരി; ചെറുതല്ല ഈ വാക്കുകള്‍ പകുരന്ന കരുത്ത്

കാന്‍സര്‍... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ തളര്‍ന്നു പോകുന്നവര്‍ ഏറെയാണ്. അത്രമേല്‍ തീവ്രമായ കാന്‍സര്‍ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നിരവധിയുണ്ട്. ചിലര്‍ പാതിവഴിയില്‍ തോറ്റുപോകുന്നു. മനക്കരുത്ത് കൊണ്ട് കാന്‍സറിനെ പോലും തോല്‍പിക്കുന്നവര്‍. കാന്‍സര്‍ പോരാളികള്‍ എന്ന് നാം അവരെ വിശേഷിപ്പിക്കുമ്പോഴും ഈ ലോകത്തിന് അവര്‍ പകരുന്ന കരുത്ത് ചെറുതല്ല.


'It came, we fought, I won' ഈ വാക്കുകള്‍ ഹൃദയംകൊണ്ട് വായിക്കണ്. നിറപുഞ്ചിരിയോടെ ഒരു നാല് വയസ്സുകാരിയാണ് ഈ വാക്കുകള്‍ ലോകത്തെ ഉയര്‍ത്തികാട്ടിയത്. ലുള ബേത്ത് ബൗഡന്‍ എന്നാണ് പേര്. കാന്‍സറിനെ പൊരുതി തോല്‍പിച്ചു നേടിയ വിജയം ലുള ലോകത്തോട് വിളിപറയുന്ന ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളെ പോലും കീഴടക്കി. 'അതുവന്നു ഞങ്ങള്‍ യുദ്ധം ചെയ്തു, ഞാന്‍ വിജയിച്ചു' കരുത്താര്‍ന്ന ഈ വാക്കുകള്‍ അനേകര്‍ക്ക് പ്രചോദനം പകരുന്നതു കൂടിയാണ്.


ലുള ബേത്ത് ബൗഡന്റെ അമ്മയായ ക്രിസ്റ്റിന്‍ ബൗഡനാണ് മകളുടെ ചിത്രങ്ങള്‍ ലോകത്തെ കാണിച്ചത്. മനോഹരമായ വസ്ത്രം ധരിച്ച് നിറ ചിരിയുമായി കൈയിലൊരു ബോര്‍ഡും പിടിച്ചു നില്‍ക്കുകയാണ് ചിത്രങ്ങളില്‍ ലുള. ഈ ബോര്‍ഡിലാണ് കരുത്തു പകരുന്ന ആ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ കൂടിയായ ക്രിസ്റ്റിന്‍ ബൗഡന്‍ തന്റെ മകളുടെ സന്തോഷം ലോകത്തെയും അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്ന. അങ്ങനെയാണ് മനോഹരമായ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പിറന്നത്.

കഴിഞ്ഞ മാസം 28നാണ് കുഞ്ഞു ലുള കാന്‍സര്‍ രോഗത്തില്‍ നിന്നും പൂര്‍ണ്ണമായും സുഖപ്പെട്ടത്. കുട്ടികളില്‍ കാണപ്പെടുന്ന ഒരുതരം കാന്‍സറായിരുന്നു കുട്ടിയുടേത്. കിഡ്‌നിക്കുള്ളില്‍ രൂപപ്പെട്ട ട്യൂമറിലൂടെയായിരുന്നു തുടക്കം. പിന്നീട് ശസ്ത്രക്രിയിലൂടെ ഇത് നീക്കം ചെയ്തു. 13 കീമോതെറാപ്പിയും ലുളയ്ക്ക് ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.