തിരുവനന്തപുരം: ശിശുക്കളിലെ ന്യുമോണിയ മെനിഞ്ചൈറ്റിസ് രോഗങ്ങള്‍ തടയാന്‍ പുതിയ വാക്സിന്‍. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനാണ് അതിനായി ഉപയോഗിക്കുന്നത്.
വാക്‌സിൻ സൗജന്യമായി അടുത്ത മാസം മുതല്‍ കേരളത്തില്‍ നല്‍കും. കേന്ദ്രം സൗജന്യമായാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുന്നത്. ആഗോള വ്യാപകമായി നടപ്പാക്കുന്ന പ്രതിരോധചികിത്സയുടെ ഭാഗമായാണ് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) മൂന്നു ഡോസായി നല്‍കുന്നത്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അണുബാധയായ ന്യുമോകോക്കല്‍ ന്യുമോണിയയാണ്. സ്‌ട്രെപ്‌റ്റോ കോക്കസ് അഥവാ ന്യുമോ കോക്കസ് ബാക്ടീരിയ പരത്തുന്ന രോഗങ്ങളാണ് ന്യുമോകോക്കല്‍. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വ്യാപിച്ച് സ്ഥിതി സങ്കീര്‍ണമാക്കും. ചുമ, കഫക്കെട്ട്, ശ്വാസതടസം, പനി, നെഞ്ചുവേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ.
ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടാകാനിടയുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം പുരോഗമിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.