നർക്കോട്ടിക് ജിഹാദ്: മാർ കല്ലറങ്ങാട്ടിന് പിന്തുണയുമായി കാർലോ യൂത്ത് ആർമി; യുവാക്കൾക്കായി മാർഗരേഖ പുറത്ത് ഇറക്കി

നർക്കോട്ടിക് ജിഹാദ്: മാർ കല്ലറങ്ങാട്ടിന്  പിന്തുണയുമായി കാർലോ യൂത്ത് ആർമി; യുവാക്കൾക്കായി മാർഗരേഖ പുറത്ത് ഇറക്കി

കൊച്ചി: പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പരിപൂർണ പിന്തുണയുമായി കാർലോ യൂത്ത് ആർമി. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തൻ്റെ അജപാലന ദൗത്യം നിർവഹിക്കുക മാത്രമാണ് ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കപ്പെടുന്ന സാഹചര്യത്തിൽ കാർലോ യൂത്ത് ആർമി യുവജനങ്ങൾക്കായി ഇത് സംബന്ധിച്ച് ഒരു മാർഗ രേഖ പുറത്തിറക്കി. സാമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ ഈശോയേയാണ് സുവിശേഷങ്ങളിൽ നാം ദർശിക്കുന്നത്.

1891ൽ ലിയോ പതിമൂന്നാമാൻ മാർപാപ്പ തുടങ്ങി, ഫ്രാൻസിസ് മാപാപ്പ വരെ സഭയിൽ മാത്രല്ല ആഗോള തലത്തിൽ സാമൂഹ്യ തിന്മകൾക്ക് എതിരെ പോരാടാൻ പല ചാക്രിക ലേഖനങ്ങളും എഴുതി ലോകത്തെ പ്രബുദ്ധരാക്കി. ഇത് ഇന്ന് പല പ്രശസ്ത യൂണിവേഴ്സിറ്റികളിലും പഠന വിഷയമാക്കിയിട്ടുള്ള കാര്യവുമാണ്. ഇവ ചൂണ്ടി കാണിക്കുന്നത്, സാമൂഹ്യ തിന്മകൾക്ക് എതിരെ ശബ്ദമുയർത്തുന്നതിൽ മെത്രാന്മാക്കും, സഭാധി കാരികൾക്കും നിർണായക പങ്ക് ഉണ്ടെന്ന് തന്നെയാണ്.

അഭിവന്ദ്യ പിതാവിന് ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം തന്റെ അജപാലകരെ പ്രബുദ്ധരാക്കുവാൻ സാധിക്കുന്നതാണ് എന്നും പഠന റിപ്പോർട്ട് അവതരിപ്പിക്കുന്നു. കത്തോലിക്കാ സഭയ്ക്ക് എതിരെ വരുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ച് സമൂഹത്തിന്റെ മുൻപ്പിൽ എത്തിക്കുവാൻ ശ്രമിക്കുന്ന സത്യത്തിന്റെ ശബ്ദമായ കാർലോ യൂത്ത് ആർമി യുവജനങ്ങൾക്കും ക്രിസ്ത്യാനിക്കുമായി യഥാർത്ഥമായ ഉറവിടങ്ങളിൽ നിന്നും ബോധവൽക്കരിക്കൂവാനായി പ്രസിദ്ധികരിച്ചതാണ് ഈ മാർഗരേഖ. ഇതിന്റെ പകർപ്പുകൾ catholicmediaarmy.com എന്നി വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.