ആലപ്പുഴ: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വീട് പൊളിക്കുന്നതിനിടെ യാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.
കല്ലുപാലത്തിന് സമീപത്താണ് സംഭവം. കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങള്‍ മണ്ണുമാന്തിയന്ത്രം കൊണ്ട് നീക്കം ചെയ്യുമ്പോഴാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
നേരത്തെ ഒരു ഡോക്ടര്‍ താമസിച്ചിരുന്ന വീടായിരുന്നു ഇതെന്ന് പരിസരവാസികള്‍ പറഞ്ഞു. മെഡിക്കല്‍ പഠനാവശ്യത്തിന് സൂക്ഷിച്ചതാകാമെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. അതേസമയം ഇതിന്റെ പഴക്കം എത്രയാണെന്ന് വ്യക്തമല്ല. ഫൊറന്‍സിക് പരിശോധനയ്ക്കുശേഷം കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.