കോവിഡ് ചികില്‍സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് പുതിയ ഐസിയുകള്‍ കൂടി

കോവിഡ് ചികില്‍സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍  രണ്ട് പുതിയ ഐസിയുകള്‍ കൂടി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജീകരണം ഒരുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. അതിന്റെ ഭാഗമായി ആശുപത്രിയില്‍ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. പുതിയ ഐസിയുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെയുള്ളത്. ഈ ഐ.സി.യുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ ഒമ്പത് വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായി കൂടുതല്‍ കുട്ടികളെത്തിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

5.5 കോടി രൂപ ചെലവഴിച്ചാണ് ഏഴ്, എട്ട് വാര്‍ഡുകള്‍ നവീകരിച്ച്‌ അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനവും സജ്ജമാണ്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച്‌ സെന്‍ട്രലൈസ്ഡ് നഴ്‌സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും തയാറാണ്. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി., അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.