പിറന്നാള്‍ കഴിഞ്ഞു; വാക്സിനേഷന്‍ നിരക്ക് കുറഞ്ഞു: പരിഹാസവുമായി രാഹുല്‍ ഗാന്ധി

പിറന്നാള്‍ കഴിഞ്ഞു; വാക്സിനേഷന്‍ നിരക്ക് കുറഞ്ഞു: പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ നിരക്ക് താഴ്ന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ എന്ന ഹാഷ്ടാഗ് സഹിതം 'ചടങ്ങ് അവസാനിച്ചു' എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിറന്നാള്‍ ദിവസം രണ്ടര കോടി പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം എന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിനടുത്ത ദിവസം കുത്തനെ താഴുകയായിരുന്നു.

പത്ത് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുല്‍ പങ്കുവച്ചു. ജൂണില്‍ 2.47 കോടി പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കിയ ചൈനയെ മറികടന്നാണ് ഇന്ത്യ റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്‌സിനേഷന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുല്‍ഗാന്ധി കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.