സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം: സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം: സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണമെന്ന സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല. സ്ത്രീധന മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണം.

ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. എന്നാൽ നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും പിന്നീട് സത്യവാങ്മൂലം സ്വീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.