പിന്തുണ കുറഞ്ഞെങ്കിലും റഷ്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി പ്രസിഡന്റ് പുടിന്‍

 പിന്തുണ കുറഞ്ഞെങ്കിലും റഷ്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി പ്രസിഡന്റ് പുടിന്‍


മോസ്‌കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി ചെറിയ ക്ഷീണത്തോടെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. പാര്‍ട്ടിക്ക് അഞ്ചിലൊന്ന് ജന പിന്തുണ നഷ്ടപ്പെട്ടതായാണ് എഴുപതു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള സൂചന.

പുടിന്റെ പാര്‍ട്ടി 48 ശതമാനത്തിലധികം വോട്ടുകള്‍ നേടി. ഏറ്റവും അടുത്ത എതിരാളിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 21 ശതമാനം വോട്ടുകളാണുള്ളത്. ഇത് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയം ഉറപ്പാക്കുമ്പോഴും 2016 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ദുര്‍ബലമാണ് പാര്‍ട്ടിയുടെ പ്രകടനം. 1999 മുതല്‍ പ്രസിഡന്റായോ പ്രധാനമന്ത്രിയായോ അധികാരത്തിലാണ് പുടിന്‍.

2016 ല്‍ 54 ശതമാനം വോട്ട് നേടിയിരുന്നു യുണൈറ്റഡ് റഷ്യ പാര്‍ട്ടി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും പുടിന്‍ ക്രൂരമായി വേട്ടയാടുന്നുവെന്ന പരാതികള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് വിജയം. 2024 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ വിജയം പുടിന് ആശ്വാസകരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.