കോവിഡ് 19; ഷാർജയിലെ പുതിയ ഇളവുകള്‍ ഇങ്ങനെ

കോവിഡ് 19; ഷാർജയിലെ പുതിയ ഇളവുകള്‍ ഇങ്ങനെ

ഷാ‍ർജ: കോവിഡ് സാഹചര്യത്തില്‍ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഷാർജ. വീടുകളില്‍ ഒത്തുകൂടുന്നതിനും സാമൂഹിക ഒത്തുചേരലുകള്‍ക്കും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ പരിധി ഉയർത്തി. ഒത്തുചേരലുകളില്‍, വീടുകളില്‍ 50 പേർക്കും ഹാളുകളില്‍ 100 പേർക്കും പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.

നില്‍ക്കുന്ന രീതിയിലുളള ടെന്‍റുകളാണെങ്കില്‍ 200 പേർക്ക് ഒത്ത് ചേരാം.സാമൂഹിക അകലമുള്‍പ്പടെ ബാക്കി മുന്‍കരുതലുകള്‍ പാലിക്കണമെന്നുമാത്രം. പങ്കെടുക്കുന്നവരെല്ലാം വാക്സിനെടുത്തവരായിരിക്കണം. അല്ലെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ച തെളിഞ്ഞിരിക്കണം. മേശയ്ക്കുചുറ്റുമിരിക്കാവുന്ന ആളുകളുടെ പരിധിയും പകുതിയായി ഉയർത്തി. ചടങ്ങുകള്‍ നാല് മണിക്കൂറിലധികം പാടില്ല.

ഗുരുതര അസുഖമുളളവർ, ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങളുളളവർ എന്നിവർക്കൊന്നും പങ്കെടുക്കാന്‍ അനുമതിയില്ല. എല്ലാവരും മാസ്ക് ധരിക്കണം, ഹസ്തദാനം ഒഴിവാക്കണം,എന്നീ നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.