'ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്': രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി

'ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്': രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ഗാന്ധിയെ വധിച്ചത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

2014ല്‍ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്ടമുണ്ടാക്കിയതെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ആദ്യം ബീവണ്ടി കോടതിയെയും ഹര്‍ജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.

2018ല്‍ ബീവണ്ടി കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. ഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.